പോത്തന്‍കോട് അക്രമിസംഘം യുവാവിന്റെ കാലുവെട്ടി മാറ്റി. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി സംഘം വെട്ടുകയായിരുന്നു. സുധീഷിന്റെ കാലുവെട്ടി മാറ്റി റോഡിലെറിഞ്ഞു. ദേഹത്താസകലം വെട്ടേറ്റ സുധീഷിന്റെ നില ഗുരുതരമാണ്.


