ഹോട്ടൽ ജീവനക്കാരൻ ശബരിമല തീർത്ഥാടകയായ കൊച്ചു മാളികപ്പുറത്തെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി.ഹോട്ടൽ അടച്ചു.ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ എട്ട് വയസ്സുള്ള കൊച്ചു മാളികപ്പുറത്തെ, ഹോട്ടലിലെ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി .എരുമേലി റാന്നി റോഡിൽ ദേവസം ബോർഡ് ഗ്രൗണ്ടിന് സമീപമുള്ള താൽക്കാലിക ഹോട്ടലിൽ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം .

ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഭക്ഷണം കഴിച്ചശേഷം ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് സംഘം പറയുന്നത് . പരാതിയുടെ അടിസ്ഥാനത്തിൽ എരുമേലി പോലീസ് എത്തി ഹോട്ടൽ അടപ്പിച്ചു.പ്രതിയെ പോലീസ് കസ്റ്റഡിയിയിലെടുക്കുകയും ചെയ്തു .സംഭവവുമായി ബന്ധപ്പെട്ട് ,വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് .ഹോട്ടൽ തുറക്കാൻ അനുവദിക്കില്ലെന്നും സംഘടന നേതാക്കൾ പറഞ്ഞു .പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു .

