കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ മരിച്ച നിലയിയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇടക്കുന്നം മുക്കാലിയിലാണ് സംഭവം. ബക്കറ്റിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയിയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് ബക്കറ്റിനുള്ളില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുരേഷ്- നിഷ ദമ്പതികളുടെ ഇളയ കുട്ടിയാണിത്. ഇവര്‍ക്ക് ഇത് കൂടാതെ വേറെ 5 കുട്ടികള്‍ കൂടിയുണ്ട്.

കുട്ടിയുടെ മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി .എന്‍ ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികയാണ്.
രാവിലെ കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ വാസികള്‍ തിരക്കി ചെന്നപ്പോളാണ് കുട്ടി മരിച്ച വിവരം നാട്ടുകാര്‍ അറിഞ്ഞതും അധികൃതരെ വിവരമറിയിച്ചതും.കുട്ടിയുടെ അമ്മ നിഷ കാലിന് സ്വാധീനക്കുറവുള്ളയാളാണ്.
പിതാവ് സുരേഷ് പെയിന്റിങ്ങ് തൊഴിലാളിയും. സമീപവാസിക ളുമായി ഇവര്‍ വലിയ സൗഹൃദത്തില്‍ അല്ലായിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു
ആരാണ് കഞ്ഞിനെ ബക്കറ്റിലിട്ടതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരുകയാണ്. സംഭവ സമയം അച്ഛന്‍ സുരേഷ് ജോലിക്ക് പോയിരുന്നു. നിഷയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

