തൃശൂർ :അവസാന നിമിഷം വായ്പ നിഷേധിച്ചതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയ യുവാവിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു. ഈമാസം 29 ന് പാറമേക്കാവ് ക്ഷേത്രത്തിലാണ് വിവാഹം. കഴിഞ്ഞദിവസം ജീവനൊടുക്കിയ തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വിപിന്റെ (26) സഹോദരി വിദ്യയെ കയ്പമംഗലം സ്വദേശി നിധിന് താലികെട്ടും. എ.സി ടെക്നീഷ്യനായ നിധിന് വിവാഹശേഷം ജനുവരിയില്‍ ഗള്‍ഫിലേക്ക് മടങ്ങും. തൃശൂര്‍ സേവന മെഡിക്കല്‍സിലെ ജീവനക്കാരിയാണ് വിദ്യ.



നിരവധി പേരാണ് വാഗ്ദാനങ്ങളും സഹായങ്ങളുമായി ബുധനാഴ്ചയും വിപിന്റെ വീട്ടിലെത്തിയത്. ബാങ്കില്‍ നിന്നും വായ്പ അനുവദിച്ചു എന്ന് സന്ദേശം വന്നതിനെ തുടര്‍ന്ന് യുവാവ് സഹോദരിയെയും മാതാവിനെയുെ കൂട്ടി ജൂവലറിയില്‍ സ്വര്‍ണം എടുക്കാന്‍ എത്തിയിരുന്നു പിന്നീടാണ് വായ്പ കിട്ടില്ലെന്ന് പറഞ്ഞ് ബാങ്കില്‍ നിന്ന് രണ്ടാം സന്ദേശം വന്നത്. ഇതേ തുടര്‍ന്ന് മാതാവിനെയും സഹോദരിയേയും ജൂവലറിയില്‍ ഇരുത്തി വീട്ടിലേയ്ക്കു പോയ വിപിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.


