Kerala

ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ കേരളത്തിലെ കൊല്ലങ്കോടും,ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കും

അറുപതിനായിരത്തിലധികം പേര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന കളേഴ്സ് ഓഫ് ഭാരത് എന്ന പേജില്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളെ കുറിച്ചാണ് ഫോട്ടോ സഹിതം വിവരങ്ങളുള്ളത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചതോടെയാണ് ഈ ട്വീറ്റ് പലരും ശ്രദ്ധിക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ കല്‍പ എന്ന ഗ്രാമം തൊട്ടങ്ങോട്ട് പല സംസ്ഥാനങ്ങളില്‍ നിന്നുമായി പത്ത് ഗ്രാമങ്ങള്‍. ഇക്കൂട്ടത്തില്‍ കേരളത്തിലെ ഒരു ഗ്രാമവും ഉള്‍പ്പെടുന്നുണ്ട്. ഹിമാചലിലെ കല്‍പ, മേഘാലയയിലെ മൗളിനോംഗ്, പാലക്കാട്ടെ കൊല്ലങ്കോട്, തമിഴ്നാട്- കന്യാകുമാരിയിലെ മാത്തൂര്‍, കര്‍ണാടകയിലെ വാരംഗ, പശ്ചിമ ബംഗാള്‍- ഡാര്‍ജീലിംഗിലെ ഗോര്‍ഖേയ് ഖോല, ഒഡീഷയിലെ ജിരാംഗ്,

അരുണാചല്‍ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ (ഇന്ത്യയിലെ അവസാനത്തെ ഗ്രാമം എന്നറിയപ്പെടുന്നത്), രാജസ്ഥാനിലെ ഖിംസര്‍ എന്നിവയാണ് ‘കളേഴ്സ് ഓഫ് ഭാരത്’ പട്ടികപ്പെടുത്തിയ, ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങള്‍. കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൊല്ലങ്കോട് എന്ന ഗ്രാമമാണ് ഈ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്.

എല്ലാ ഗ്രാമങ്ങളുടെയും ചിത്രം സഹിതമാണ് ഇവര്‍ ട്വീറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഏറെ സുന്ദരമാണ് ഓരോ ഫോട്ടോയും കാണാൻ. യാത്രയോട് ഇഷ്ടമുള്ള ധാരാളം പേര്‍ ഈ ഫോട്ടോകള്‍ക്കെല്ലാം താഴെ പ്രതികരണമറിയിക്കുന്നുണ്ട്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗ്രാമങ്ങള്‍ ഇക്കൂട്ടത്തില്‍ നിന്ന് തെരഞ്ഞെടുത്ത് ഇവിടെയെല്ലാം സന്ദര്‍ശിക്കുമെന്ന് അറിയിക്കുന്നവരും കുറവല്ല. സവിശേഷമായ ഈ വിവരങ്ങള്‍ പങ്കുവച്ചതിന് പേജിനോട് നന്ദി അറിയിക്കുന്നവരും ഏറെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top