കന്യാകുമാരി :പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മന്ത്രവാദി അറസ്റ്റിൽ. പേച്ചിപ്പാറയ്ക്കു സമീപം മണലോട സ്വദേശി ശേഖർ(47) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. നല്ലൂർ സ്വദേശിയുടെ പരാതിയെ തുടർന്നാണ് മാർത്താണ്ഡം വനിതാ പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ അസുഖം ഭേദമാക്കാൻ പൂജ നടത്തിയ ശേഖർ, വിദ്യാർഥിനിയുടെ സഹോദരിയെ പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ അനുജത്തിക്കു ദോഷം സംഭവിക്കുമെന്നും ഭീഷണിപ്പെടുത്തി.

കഴിഞ്ഞ ദിവസം വിദ്യാർഥിനിയെ വയറുവേദനയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ഏഴുമാസ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് ശേഖർ പീഡിപ്പിച്ച വിവരം വിദ്യാർഥിനി പറഞ്ഞത്.

