ആലപ്പുഴ :കാടുകൾ വെട്ടിത്തെളിക്കുന്നതിനിടെ തൊഴിൽ ഉറപ്പു തൊഴിലാളി പാമ്പുകടിയേറ്റു മരിച്ചു. കരൂർ പൂച്ചപ്പറമ്പിൽ യമുന (48)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ കരൂർ അയ്യൻ കോയിക്കൽ ക്ഷേത്ര പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കുന്നതിനിടയിൽ തന്‍റെ കാലിൽ കടിയേറ്റതായി യമുന കൂടെയുള്ളവരെ അറിയിക്കുകയായിരുന്നു. തൊഴിലാളികളായ സ്ത്രീകൾ പ്രദേശത്ത് തെരച്ചിൽ നടത്തിയപ്പോള്‍ പാമ്പിനെ കണ്ടെത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.



