തന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതിന്റെ എല്ലാ ഉത്കണ്ഠയും മാധ്യമങ്ങൾക്കാണെന്ന് കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എടുത്തില്ല, പിബിയില്‍ എടുത്തില്ല എന്നതിലൊക്കെ മാധ്യമങ്ങള്‍ക്കാണ് വിഷമം. തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമ്മേളനകാലത്തെ മൂന്ന് ചിത്രങ്ങൾ പ്രൊഫൈലിൽ ഉണ്ടായിരുന്നു. താനല്ല ഫേസ്ബുക്കിലെ ഇക്കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതെന്നും തനിക്ക് വേണ്ടി പി എയാണ് ചെയ്യുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ചിത്രമാണ് അത്. അതിനെ ഇങ്ങനെ വേറെ രീതിയിൽ ചിത്രീകരിക്കുന്നത് എന്തിനാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

