ദില്ലി: സി പി എമ്മിന്റെ തെരെഞ്ഞെടുപ്പ് തോൽവി അവലോകനം വങ്കത്തരവും മര്യാദകേടുമെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. വീഴ്ച മറച്ചുവച്ചും പിണറായിയെ സംരക്ഷിച്ചുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്താവന നടത്തുന്നത്.
സി പി എമ്മിന്റെ വോട്ട് എവിടെ പോയെന്ന് കണ്ടെത്താതെ ബി ജെ പി കോൺഗ്രസിന് വോട്ട് മറിച്ചു എന്ന വ്യാജ പ്രചാരണമാണ് നടത്തുന്നത്. ബി ജെ പി വോട്ട് കോൺഗ്രസിന് മറിച്ചു എന്നത് കണക്ക് പ്രകാരം തെറ്റാണ്. ബി ജെ പിയും കോൺഗ്രസും ഈ തെരഞ്ഞടുപ്പിൽ വോട്ട് വർധിപ്പിച്ചു.
എന്നാൽ എൽ ഡി എഫിന് വോട്ട് കുറയുകയാണ് ഉണ്ടായത്. എൽ ഡി എഫ് വോട്ടാണ് കോൺഗ്രസിന് പോയത്. സി പി എമ്മിന്റെ വോട്ട് എവിടെ പോയി എന്നതിന് അവര് ഉത്തരം പറയണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.