ലൗ ജിഹാദ് പരാമർശത്തിൽ പിസി ജോർജിനെതിരെ സിപിഐ നേതാവ് ആനി രാജ.

കേന്ദ്ര ഏജൻസികൾ പോലും അന്വേഷിച്ച് കണ്ടെത്താൻ കഴിയാത്ത കാര്യമാണ് പിസി ജോർജ് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന് ലൗ ജിഹാദ് നടന്നെന്ന വിവരം അറിയാമെങ്കിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കാര്യങ്ങൾ ചോദിച്ചറിയണമെന്നും അദ്ദേഹത്തിൻ്റെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് അയക്കണമെന്നും ആനി രാജ പറഞ്ഞു.
പിസി ജോർജ് നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമാണ്. ഒരു കമ്യൂണിറ്റിയെ ടാർഗറ്റ് ചെയ്ത് കൊണ്ടുള്ള നിലപാടാണ് അദ്ദേഹം എടുക്കുന്നതെന്നും സിപിഐ നേതാവ് കൂട്ടിച്ചേർത്തു.

