Kerala

വീടുകൾ വേർതിരിക്കുന്ന മതിലുകൾ എന്തിന് : കേരളത്തിലെ മതിലുകൾകൊണ്ട് രണ്ട് സംസ്ഥാനങ്ങളിൽ ഭവനരഹിതരെയില്ലാതാക്കാം

 

തൃശ്ശൂർ : കേരളത്തിൽ ഇപ്പോഴുള്ള മതിലുകളുടെ നിർമാണത്തി നുപയോഗിച്ച അസംസ്കൃതവസ്തു ക്കളുണ്ടെങ്കിൽ രണ്ട് അയൽസം സ്ഥാനങ്ങളിലെ പാർപ്പിടമില്ലാത്ത മുഴുവൻ പേർക്കും വീടുവെച്ചു നൽകാനാകും. അത്രത്തോളമാ ണ് പരസ്പരം വേർതിരിക്കുന്ന മതിലുകൾക്കായി മലയാളി ചെലവിടുന്നത് .കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവ് പറയു ന്നു. ചൈന സന്ദർശനവേളയിൽ കണ്ടത് ബീജിങ്ങിൽ മതിൽനിർ മാണം നിരോധിച്ചതാണ്.

കേരളവും ആ വഴിക്ക് ആലോചിക്കണം -അസറ്റ് ഹോംസ് തൃശ്ശൂരിൽ സം ഘടിപ്പിച്ച ബി.എസ്.എഫ്. പ്രഭാ ഷണപരമ്പരയിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം. നിങ്ങളെത്രാമത്തെ തവണ യാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തുന്നതെന്ന് സമ്പർശകർക്കിടയിൽ ഒരു സർവേ ഒരിക്കൽ നടത്തിയിരുന്നു. എത്ര തവണ അതിരപ്പിള്ളി സന്ദർശിച്ചു.വെന്ന ചോദ്യത്തിന് കിട്ടിയ ശരാശരി ഉത്തരം 16 എന്നായിരിന്നു.

നമുക്കിപ്പോൾ പ്രകൃതിയിലേക്ക് മടങ്ങാനുള്ള ത്വരയാണ്. എല്ലാ മനുഷ്യനും  സ്വാഭാവികമായി പ്രകൃതി യോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, ഇത് തിരിച്ചറിയാതെ പ്രകൃതിസമ്പത്ത് അമിതമായി ദുരുപയോഗം ചെയ്യുകയാണ് നമ്മൾ വലിയ തുള്ളികളോടെ റ്റെയടിക്ക് ചെയ്തതീരുന്ന നിംബസ് മേഘണങ്ങളാണ് കടുത്ത കാലാവ സ്ഥാദുരന്തങ്ങളിലൊന്ന്. അവ ഏതിടത്തും പ്രളയമുണ്ടാക്കും.

മലമുകളിൽ പെയ്യുമ്പോൾ ഉപരിതലമണ്ണിനെ ഇളക്കി കടലിലേക്കൊഴുക്കും മരങ്ങളെ ബാധി ക്കും, കുരുന്നിലകൾ ഇല്ലാതാകും, ചെറുപുഴുക്കൾക്ക് തീറ്റയി ല്ലാതാകും. കിളികളും പട്ടിണിയാകും. അങ്ങനെ പരസ്പരബന്ധിതമായ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ ദോഷം ചെയ്യും. ഇന്നനുഭവപ്പെടുന്ന കാലാവസ്ഥാമാറ്റം മനുഷ്യർക്ക് ഉപകാരികളായ ജീവികൾക്ക് നാശമായപ്പോൾ ഉപ ദ്രവകാരികളായ ജീവികൾക്ക് ഗുണമായെന്നും ഡോ. സജീവ് ചൂണ്ടിക്കാണിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top