Kerala

ബിജെപി കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ വധശ്രമ കേസിലെ പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്നും ഇതിൽ അസ്വാഭാവികതയോ രാഷ്ട്രീയ ലക്ഷ്യമോ കാണേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു. ഗുണ്ടാസംഘങ്ങൾക്കും ക്രിമിനൽ പ്രവർത്തനങ്ങൾക്കും കേരളത്തിൽ യാതൊരു തരത്തിലുള്ള സംരക്ഷണവും നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ ഗുണ്ടകളുടെ പറുദീസയാക്കി മാറ്റാൻ അനുവദിക്കില്ലെന്നും നിയമവാഴ്ച ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

“ഗുണ്ടകൾ ആരായാലും എവിടെയുണ്ടെങ്കിലും ആ പണി നിർത്തുന്നതാണ് നല്ലത്. നിയമത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാൻ ആരെയും അനുവദിക്കില്ല. പൊതുസമൂഹത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനായി ശക്തമായ നടപടികൾ തുടരുമെന്നും” രമേശ് ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top