ഇക്കാര്യം ഡോക്ടര്‍മാര്‍ തന്നെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിനായി മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഝാര്‍ഖണ്ഡിലാണ് ഞെട്ടിക്കുന്ന സംഭവം.ബൊക്കാറോയില്‍ സല്‍ഗാഡിയ ഗ്രാമത്തിലെ ദുലര്‍ചന്ദ് മുണ്ട അഞ്ചു വര്‍ഷമായി കിടപ്പിലായിരുന്നു. നടക്കാനോ സംസാരിക്കാനോ പറ്റാത്ത വിധം മുണ്ടയുടെ ചലന ശേഷി നഷ്ടമായിരുന്നെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഈ മാസം നാലിന് വീട്ടില്‍ എത്തിയാണ് അംഗനവാടി ജീവനക്കാര്‍ മുണ്ടയ്ക്കു കോവിഡ് വാക്‌സിന്‍ നല്‍കിയത്. കോവിഷീല്‍ഡ് ആണ് കുത്തിവച്ചത്. പിറ്റേ ദിവസം മുണ്ടയ്ക്കു ചലന ശേഷി തിരിച്ചുകിട്ടുകയായിരുന്നു. മുണ്ടയ്ക്ക് ഇപ്പോള്‍ നടക്കാനും സംസാരിക്കാനുമാവുന്നുണ്ടെന്ന് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ. അല്‍ബേല കേര്‍ക്കട്ട പറഞ്ഞു.
എന്താണ് സംഭവിച്ചതെന്നു പരിശോധിക്കാന്‍ മൂന്നംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി ബൊക്കാറോയിലെ സിവില്‍ സര്‍ജന്‍ ഡോ. ജിതേന്ദ്ര കുമാര്‍ പറഞ്ഞു. കുടുംബത്തിലെ ഏക വരുമാനക്കാരനായിരുന്ന മുണ്ടയ്ക്ക് റോഡ് അപകടത്തിലാണ് പരിക്കേറ്റത്.

