പാലാ :ദളിത് ഫ്രണ്ട് നേതാവിനെ മർദിച്ച പ്രതികളെ ഉടൻ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് കെ ടി യു സി . ദളിത് ഫ്രണ്ട് പാലാ നിയോ: വൈസ് പ്രസിഡൻ്റ റെജി ആഗസ്റ്റിനെ ഇന്നലെ ക രൂരിലുള്ള വീടിനു സമീപം വെച്ച് സാമൂഹിക വിരുദ്ധർ മർദ്ദിച്ചിരുന്നു പരിക്കേറ്റ് റെജി പാലാ ഗവ: ആശുപത്രിയിൽ ചികിൽസയിലാണ്. ജോസ് Kമാണി MP, മുനിസിപ്പൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര, ജോസുകുട്ടി പൂവേലിൽ. ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ഷിബു കാരമുളളിൽ, കെ കെ ദിവാകരൻ നായർ ,ബെന്നി ഉപ്പൂട്ടിൽ ,സത്യൻ പാലാ, സാബു കാരക്കൽ, വിൻസെൻ്റ തൈ മുറി, കുര്യാച്ചൻ മണ്ണാർ മറ്റം എന്നിവർ പ്രതിഷേധിച്ചു.



