Kerala

286 കിലോഗ്രാം കഞ്ചാവുമായി അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം മുംബൈയിൽ പിടിയില്‍

മുംബൈ : അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം പിടിയില്‍. 286 കിലോഗ്രാം കഞ്ചാവുമായി എത്തിയ രണ്ട് പേരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. വിപണിയില്‍ 3.5 കോടി വിലമതിക്കുന്ന ഉയര്‍ന്ന ഗ്രേഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

 

അന്തര്‍സംസ്ഥാന മയക്കുമരുന്ന് റാക്കറ്റ് മുംബൈയില്‍ എത്തുന്നുണ്ടെന്ന വിവരം എന്‍സിബിക്ക് ലഭിച്ചിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിക്കാന്‍ ഉപയോഗിക്കാനിരുന്ന വാഹനത്തെക്കുറിച്ചും സൂചന ലഭിച്ചു. പിന്നാലെ സോലാപൂര്‍-മുംബൈ ഹൈവേയില്‍ ഫീല്‍ഡ് ഓപ്പറേഷന്‍ ടീമിനെ രണ്ട് ദിവസത്തേക്ക് വിന്യസിച്ചു.

Facebook
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top