Kerala

2022-ലെ ആദ്യ രാജ്യാന്തര കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു

2022-ലെ ആദ്യ രാജ്യാന്തര കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പി.വി. സിന്ധു. സയിദ് മോദി രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്നു നടന്ന ഫൈനലില്‍ മഹാരാഷ്ട്ര സ്വദേശിയായ മാള്‍വിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചാണ് സിന്ധു കിരീടം ചൂടിയത്. 21-13, 21-16 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം.

രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധുവിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു ഘട്ടത്തില്‍പ്പോലും മാള്‍വികയ്ക്കായില്ല. ഉത്തര്‍പ്രദേശിലെ ബാബു ബന്‍സാരി ദാസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെറും 28 മിനിറ്റുകള്‍ കൊണ്ടു സിന്ധു മത്സരം അവസാനിപ്പിച്ചു കിരീടം ചൂടുകയായിരുന്നു. 2021-ല്‍ മികച്ച ജയങ്ങള്‍ കൊയ്യാനാകാതെ പോയ സിന്ധുവിന് 2022-ല്‍ കിരീട നേട്ടത്തോടെ തുടങ്ങാനായത് ആത്മവിശ്വാസം പകരും.

Facebook
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top