India

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ഇന്നിറങ്ങും; ആദ്യ ട്വന്റി 20 ഇന്ന്

വിശാഖപട്ടണം: ഏകദിന ലോകകപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യയും ഓസ്‌ട്രേലിയയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴ് മണിക്ക് വിശാഖപട്ടണത്താണ് മത്സരം. ലോകകപ്പ് കളിച്ച ടീമിൽ ഭൂരിപക്ഷവും പരമ്പരയിൽ കളിക്കുന്നില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന യുവ ടീമിനെയാണ് ഓസീസ് പരമ്പര സ്വന്തമാക്കാൻ നിയോ​ഗിച്ചിരിക്കുന്നത്.

ഇന്നത്തെ അന്തിമ ഇലവനിൽ ആരൊക്കെ ഇടം നേടുമെന്നതിലാണ് ആരാധകർക്ക് ആകാംഷ. ഈ പരമ്പരയിൽ മികച്ച പ്രകടനം നടത്തുന്നവർ ഭാവിയിൽ കൂടുതൽ പരമ്പരകളിൽ ഇന്ത്യൻ ടീമിന്റെ ഭാ​ഗമാകും. ഇഷാന്‍ കിഷന്‍ – റുതുരാജ് ഗെയ്കവാദ് സഖ്യം ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കിഷൻ ടീമിലുണ്ടെങ്കിൽ വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മയും ഓപ്പണിം​ഗ് സ്ഥാനത്ത് യശ്വസി ജയ്സ്വാളും ടീമിൽ ഉണ്ടാകില്ല. തിലക് വർമ്മ മൂന്നാമതും നായകൻ സൂര്യകുമാർ യാദവ് നാലാമനായും ക്രീസിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top