India

ഡൽഹി മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി റോസ് അവന്യൂ കോടതി. കേസിൽ വാദം കേട്ട കോടതി പ്രതികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇനിയും നിരവധി രേഖകൾ സമർപ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി.

അതേസമയം സിആർപിസിയുടെ 207-ാം വകുപ്പ് എത്രയും വേഗം പൂർത്തിയാക്കാത്തതിൽ അഭിഭാഷകരോട് കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് ആരോപിച്ച് സിസോദിയയെ ഫെബ്രുവരിയിലാണ് സിബിഐ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top