Health

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 68 പേര്‍ രോഗമുക്തരായി. ഇതുവരെ 265440 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 262846ആണ്. പത്തനംതിട്ട ജില്ലക്കാരായ 334 പേര്‍ രോഗികളായിട്ടുണ്ട്. 331 പേര്‍ ജില്ലയിലും മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

 

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 960 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്:

1. കുന്നന്താനം          6
2. പത്തനംതിട്ട          5
3. തിരുവല്ല           5
4. കോയിപ്രം          5
5. കല്ലൂപ്പാറ          5

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top