Kerala

മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യ ഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി

ഭുവനേശ്വര്‍: ഗുജറാത്തില്‍ യുവാവിനോട് സുഹൃത്തുക്കളുടെ കൊടും ക്രൂരത. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യ ഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി. പത്ത് ദിവസം മുമ്പ് ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കൃഷ്ണ റൗട്ട് എന്ന യുവാവിനെ ഒപ്പം മദ്യപിച്ച ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കടുത്ത വേദനയുമായി സ്വന്തം നാടായ ഭുവനേശ്വരിലെത്തിയ യുവാവിനെ പത്തുദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളില്‍നിന്ന് ഗ്ലാസ് പുറത്തെടുത്തു.

ഒഡീഷയിലെ ബെര്‍ഹാംപുര്‍ എം.കെ.സി.ജി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടി(45)ന്റെ ശരീരത്തിനുള്ളില്‍നിന്നും സ്റ്റീല്‍ ഗ്ലാസ് പുറത്തെടുത്തത്. യുവാവ് സുഖംപ്രാപിച്ച് വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സൂറത്തില്‍ ജോലിചെയ്യുകയായിരുന്ന കൃഷ്ണ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും കൃഷ്ണ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മദ്യലഹരിയില്‍ കിടന്നിരുന്ന യുവാവിന്‍റെ സ്വകാര്യ ഭാഗത്തിലൂടെ ഗ്ലാസ് കുത്തിക്കയറ്റുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന കൃഷ്ണയ്ക്ക് ആ സമയത്ത് എതിര്‍ക്കാനായില്ല. പിന്നീട് സുഹൃത്തുക്കള്‍ യുവാവിനെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പിറ്റേദിവസം മുതല്‍ യുവാവിന് കഠിനമായ വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. എന്നാല്‍ നാണക്കേട് ഭയന്ന് കൃഷ്ണ ആരോടും ഇക്കാര്യം വെളിപ്പെടുത്തിയില്ല.

ഒടുവില്‍ വേദന സഹിക്കാനാവാനായതോടെ യുവാവ് സൂറത്തില്‍നിന്ന് സ്വന്തം നാടായ ഒഡീഷയിലേക്ക് പോയി. ഒഡീഷയിലെ ഭുവനേശ്വരില്‍ തന്‍റെ ഗ്രാമത്തില്‍ എത്തിയതിന് പിന്നാലെ യുവാവിന് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചു. പിന്നാലെ വയറുവീര്‍ക്കാന്‍ തുടങ്ങി. മലവിസര്‍ജനവും തടസപ്പെട്ടു. ഇതോടെ ആശുപത്രിയില്‍ പോകാന്‍ യുവാവിനോട് വീട്ടുകാര്‍ പറഞ്ഞു. വയറുവേദനയാണെന്ന് പറഞ്ഞാണ് യുവാവ് ബെര്‍ഹാംപുരിലെ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയത്.

 

എന്നാല്‍ എക്‌സറേ പരിശോധനയില്‍ യുവാവിന്റെ ശരീരത്തിനുള്ളില്‍ സ്റ്റീല്‍ ഗ്ലാസ് കുടുങ്ങികിടക്കുന്നത് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെയാണ് കൃഷ്ണയുടെ സുഹൃത്തുക്കള്‍ ചെയ്ത കൊടും. ക്രൂരത പുറത്തായത്. യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മലദ്വാരത്തിലൂടെ ഗ്ലാസ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പിന്നീട് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം മേധാവി പ്രൊഫ. ഡോ. ചരണ്‍ പാണ്ഡയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. യുവാവ് സുഖംപ്രാപിക്കുന്നുവെന്ന് ഡോ. ചരണ്‍ പാണ്ഡെ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top