പാലാ :അനധികൃത മദ്യ വില്പന നടത്തിയതിന് കടനാടുകാരൻ കസ്റ്റഡിയിൽ.
പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി ആനന്ദരാജും പാർട്ടിയും ചേർന്ന് പട്രോളിംഗിനിടയിൽ മീനച്ചിൽ താലൂക്കിൽ കടനാട് വില്ലേജിൽ നീലൂർ കരയിൽ വച്ച് മീനച്ചിൽ താലൂക്കിൽ കടനാട് വില്ലേജിൽ നീലൂർ കരയിൽ വെട്ടുകാട്ടിൽ വീട്ടിൽ മൈക്കിൾ മകൻ ബോസി മൈക്കിൾ (48/21 ) എന്നയാളെ അനധികൃത മദ്യവില് പനക്കായി കൈവശം വെച്ച 3.540 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു.

ഇയാളുടെ പക്കൽ നിന്നും 550 രൂപ തൊണ്ടി മണിയായും കണ്ടടുത്തിട്ടുള്ളതാണ്. കേരള അബ്കാരി നിയമം U/S 55(i) വകുപ്പ് പ്രകാരം Abkari CR.No.126/2021 ആയി കേസ് റജിസ്റ്റർ ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ശിവൻകുട്ടി എ. എ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിനോദ്കുമാർ വി CEO മാരായ അജിത്കുമാർ കെ.വി ,സാജിദ് പി.എ ഡ്രൈവർ സന്തോഷ് കുമാർ ടി.ജി.എന്നിവർ ഉണ്ടായിരുന്നു

