Kerala

പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് പിന്നോട്ട് ഉരുണ്ടു; ഇടുക്കി അഞ്ചുരുളിയിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കട്ടപ്പന: അഞ്ചുരുളിയിൽ പാർക്ക് ചെയ്തിരുന്ന, വിനോദസഞ്ചാരികൾ എത്തിയ ടൂറിസ്റ്റ് ബസ് പിന്നോട്ട് ഉരുണ്ടെങ്കിലും കാറിലും മറ്റൊരു ബസിലും ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. വാഹനങ്ങൾക്കു കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഇവയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ബസ് മറ്റു വാഹനങ്ങളിൽ ഇടിച്ചു നിന്നിരുന്നില്ലെങ്കിൽ വിനോദ സഞ്ചാരികൾക്ക് ഇടയിലൂടെ ജലാശയത്തിന്റെ ഭാഗത്തേക്ക് പതിക്കാൻ സാധ്യത ഏറെയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15നാണ് സംഭവം.

കണ്ണൂരിൽ നിന്നെത്തി പാർക്ക് ചെയ്തിരുന്ന ബസിനു പിന്നിൽ സ്വകാര്യ വ്യക്തിയുടെ കാറും അതിനു പിന്നിൽ കോട്ടയത്തു നിന്നെത്തിയ വിനോദ സഞ്ചാരികളുടെ ബസുമാണ് ഉണ്ടായിരുന്നത്. കണ്ണൂരിൽ നിന്നെത്തിയ സഞ്ചാരികൾ തിരികെ വാഹനത്തിൽ കയറാനായി എത്തിയപ്പോൾ വാതിലിന്റെ ലോക്ക് എടുക്കാനായി ഒരു കുട്ടി ഡ്രൈവർ സീറ്റിനു സമീപത്തുകൂടി അകത്തു കയറി.

ലോക്ക് ആണെന്നു തെറ്റിദ്ധരിച്ച് ഹാൻഡ് ബ്രേക്ക് താഴ്ത്തിയതോടെ വാഹനം പിന്നോട്ട് ഉരുണ്ടു. കാറിൽ ഇടിച്ച ശേഷം നിരക്കിക്കൊണ്ട് എത്തിയാണ് മറ്റൊരു ബസിൽ ഇടിച്ചു നിന്നത്. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ബസുകൾക്കും കേടുപാടുകൾ ഉണ്ട്. അപകടം സംബന്ധിച്ചു തർക്കം ഉണ്ടായതോടെ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top