Kerala

ഹോട്ടലിൽ മോഷണത്തിന് കയറിയ കള്ളൻ പണം മാത്രമല്ല വയറു നിറയെ പൊറോട്ടയും ,ബീഫും കൂടെ കഴിച്ചു

കോട്ടയം കുമരകത്ത് ഹോ​ട്ട​ലി​ൽ ക​ക്കാ​ൻ ക​യ​റി​യ മോ​ഷ്ടാ​വി​നു പ​ണം മാ​ത്രം പോ​രാ​യി​രു​ന്നു : 6,000 രൂ​പ അ​പ​ഹ​രി​ച്ച​തി​നൊ​പ്പം വ​യ​റ് നി​റ​യെ പൊ​റോ​ട്ട​യും ബീ​ഫ് ഫ്രൈ​യും ക​ഴി​ച്ചാ​ണ് ക​ള്ള​ൻ മ​ട​ങ്ങി​യ​ത്. കൂ​ടെ ഗ്യാ​സ് സി​ല​ണ്ട​റും കൊ​ണ്ടു​പോ​യി. കു​മ​ര​കം സു​ധ​ർ​മ ഹോ​ട്ട​ലി​ലാ​ണ് ക​ള്ള​ൻ ക​യ​റി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 7.15ന് ​ഹോ​ട്ട​ൽ അ​ട​ച്ച് ഉ​ട​മ ശ്രീ​ജ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണു ഹോ​ട്ട​ലി​ൽ മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​ത്.അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്താ​ണ് ത​സ്ക​ര​ൻ ഹോ​ട്ട​ലി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. ഗ്യാ​സ് സി​ല​ണ്ട​റി​നൊ​പ്പം ട്യൂ​ബും റ​ഗു​ലേ​റ്റ​റും കൊ​ണ്ടു​പോ​യി.

മേ​ശ​യ്ക്കു​ള്ളി​ലെ പ​ണ​വും ചാ​രി​റ്റി ബോ​ക്സി​ലെ പ​ണ​വു​മാ​ണു ന​ഷ്ട​പ്പെ​ട്ട​തെ​ന്നു ശ്രീ​ജ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​മ​ര​കം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top