Kerala

വന്ദേ ഭാരത് എക്സ്പ്രസ് 130 കിലോമീറ്റർ വേ​ഗത കൈവരിച്ചാൽ ബിജെപിക്ക് വോട്ടു ചെയ്യും; ഹരീഷ് പേരടി

കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് എത്തിയതിനു പിന്നാലെ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമായത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് നടൻ ഹരീഷ് പേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ്. വന്ദേ ഭാരത് എക്സ്പ്രസ് 130 കിലോമീറ്റർ വേ​ഗത കൈവരിച്ചാൽ താൻ ബിജെപിക്ക് വോട്ടു ചെയ്യും എന്നാണ് താരം പറഞ്ഞത്. ഭരണത്തിന്റെ നിറം എന്തായാലും തനിക്കും തന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. എന്നാൽ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്

എനിക്ക് 53 വയസ്സുകഴിഞ്ഞു …ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്..പക്ഷേ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിയുടെ വർഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ ബിജെപിയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും…ഇല്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും…കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top