കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് മതം മാറാൻ തയ്യാറായിരുന്നെന്ന വെളിപ്പെടുത്തലിൽ രൂക്ഷ വിമർശനവുമായി ഹർഭജൻ രംഗത്ത്. 2006ൽ പാകിസ്ഥാനിൽ അവസാനം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴാണ് ഹര്‍ഭജന്‍ സിംഗ് മതം മാറാന്‍ തയാറായതെന്നായിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഇൻസമാം ഉൾ ഹഖിന്‍റെ പരാമര്‍ശം.

അന്ന് പാകിസ്ഥാൻ താരങ്ങളുടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നത് താരിഖ് ജമീൽ ആയിരുന്നു. ഇൻസമാമിന്‍റെ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ താരങ്ങളായിരുന്ന ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ് എന്നിവർ പ്രാർഥനയ്ക്ക് എത്തി. ഇവർക്കൊപ്പം പ്രാര്‍ഥനക്ക് ഹർഭജൻ സിംഗ് ഉള്‍പ്പെടെ രണ്ടോ മൂന്നോ ഇന്ത്യന്‍ താരങ്ങളും വന്നിരുന്നുവെന്നും ഇന്‍സമാം പറഞ്ഞു.
അവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നില്ലെങ്കിലം താരിഖ് ജമീലിന്‍റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഹര്‍ഭജന്‍ എന്നോട് പറഞ്ഞു, എന്‍റെ ഹൃദയം പറയുന്നു, താരിഖ് ജമീല്‍ പറയന്നതിനോടെല്ലാം ഞാന്‍ യോജിക്കുന്നുവെന്ന്. എങ്കില്‍ അദ്ദേഹത്തെ പിന്തുടരൂ, താങ്കള്‍ക്ക് എന്ത് തടസമാണുള്ളതെന്ന് ഞാന്‍ ചോദിച്ചു. താരിഖ് ജമീലിന്‍റെ ആശയങ്ങളിൽ ആകൃഷ്ടനായ ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാൻ ആലോചിച്ചിരുന്നെന്നും ഇൻസമാം പറഞ്ഞു.
പരാമർശം വിവാദമായതോടെ ഹർഭജൻ സിംഗ് ഇന്‍സമാമിന് മറുപടിയുമായെത്തി. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് താങ്കള്‍ എന്താണ് കുടിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. ഞാൻ അഭിമാനിയായ ഇന്ത്യക്കാരനും സിഖുകാരനുമാണെന്ന് ഹര്‍ഭജന്‍. ട്വീറ്റില്‍ പറഞ്ഞു. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ മുഹമ്മദ് യൂസഫ് മതംമാറാൻ ക്ഷണിച്ചിരുന്നെന്നും ഇൻസമാം ഇതേ വീഡിയോയിൽ പറയുന്നുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഇൻസമാം തബ്‍ലീഗ് ജമാഅത്തിന്‍റെ പ്രചാരകനാണ്

