Kerala

ഗവർണർ പദവി ആവശ്യമില്ലെന്നാണ് സിപിഐഎം നിലപാട്; എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: ഗവർണർ പദവി ആവശ്യമില്ലെന്നാണ് സിപിഐഎം നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ല. ബിജെപിയുടെ പ്രധാന നേതാക്കളെയാണ് ഗവർണർമാരാക്കുന്നതെന്നും സർക്കാരിന്റെ ദൈനംദിന കാര്യങ്ങളെ ഗവർണർ തടസ്സപ്പെടുത്തുകയാണെന്നും എം വി ​ഗോവിന്ദ​ൻ കുറ്റപ്പെടുത്തി.

മറ്റ് മാർഗങ്ങൾ ഇല്ലാത്തതു കൊണ്ടാണ് ഗവർണർ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ടത്. ഗവർണർമാർക്ക് പരിമിതികളുണ്ട്. സുപ്രീംകോടതി വിധി ഇക്കാര്യം വ്യക്തമാക്കുന്നു. ഗവർണർക്ക് എവിടെ വരെ പോകാൻ കഴിയുമെന്ന കാര്യത്തിൽ ഭരണഘടന വ്യക്തതയുണ്ടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top