Kerala

NAV (natural Artists of voice) ന്റെ ആഭിമുഖ്യത്തിൽ ശബ്ദ കലാകാരന്മാരുടെ പ്രഥമ സംഗമം തൊടുപുഴയിൽ

തൊടുപുഴ :NAV (natural Artists of voice) ന്റെ ആഭിമുഖ്യത്തിൽ ശബ്ദ കലാകാരന്മാരുടെ പ്രഥമ സംഗമം 4-6-22 ന് 10.30 മുതൽ തൊടുപുഴ ഉടുമ്പന്നൂർ ശ്രീറഷീദ് കലയന്താനി നഗറിൽ( ഐശ്വര്യ ഓഡിറ്റോറിയം)ചേരുന്നു.കേരളത്തിലെമ്പാടുമുള്ള ശബ്ദ കലാകാരന്മാരെ കൂട്ടിയിണക്കി മുന്നോട്ടു കൊണ്ട് പോകാനാണ് സംഘടനാ ലക്ഷ്യമിടുന്നത്.പല തൊഴിൽ മേഖലയിൽ പെട്ടവർക്കും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അനൗൺസർമാർക്കു നാളിതുവരെയും അധികാരികളുടെ അവഗണന മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നു ഇതിനൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് പ്രഥമ സമ്മേളനത്തിലെന്നു സംസ്ഥാന പ്രസിഡണ്ട് ജയകുമാർ വിഴിക്കത്തോട് പറഞ്ഞു.

വിഴിക്കത്തോട് ജയകുമാർ , ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . M. ലതീഷ് , മിമിക്രി ആർട്ടിസ്റ്റ്  ലൂയിസ് മേലുകാവ് , ശബ്ദകലാകാരി ശ്രീമതി ശീതൾ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top