Kerala

പാടത്ത് പണിയും ,വരമ്പത്ത് കൂലിയും :ഹോട്ടൽ മാലിന്യം ഓടയിൽ,ഹോട്ടൽ അടപ്പിച്ച് എടുത്തു ഉഴവൂർ പഞ്ചായത്ത്

 

കോട്ടയം :ഉഴവൂർ പഞ്ചായത്തിൽ ഓടയിലേക്ക്  മാലിന്യം തള്ളിയ ഹോട്ടലിനെതിരെ നടപടി സ്വീകരിച്ച്‌  ഉഴവൂർ പഞ്ചായത്ത്. മോനിപള്ളി ൽ പ്രവർത്തിക്കുന്ന ഹോട്ടൽ ൽ നിന്നും ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വാർഡ് മെമ്പർ ന്യൂജന്റ് ജോസഫ്, പഞ്ചായത്ത് ക്ലാർക്ക് സന്ദീപ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും പരാതിയിൽ കഴമ്പ് ഉള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ അടക്കുവാൻ നിർദേശം നൽകുകയും ചെയ്യുകയായിരുന്നു.

 

മുൻപ് പ്രദേശവാസികളിൽ നിന്ന് പരാതി ലഭിച്ചപ്പോൾ പഞ്ചായത്തിൽ നിന്നും നോട്ടീസ് നൽകിയിരുന്നു. വീണ്ടും ആവർത്തിച്ച പശ്ചാത്തലത്തിൽ ആണ് നടപടി. സ്റ്റോപ്പ്‌ മെമ്മോ നൽകിയതായും., പഞ്ചായത്ത് രാജ്ൽ അനുശാസിച്ചിരിക്കുന്ന പിഴ ചട്ടപ്രകാരം ഹോട്ടൽ ഉടമയിൽ നിന്നും ഈടാക്കും എന്ന് സെക്രട്ടറി സുനിൽ എസ് അറിയിച്ചു. മുൻപും ഉഴവൂർ ടൌൺ ൽ മാലിന്യം തോട്ടിൽ ഒഴുക്കിയ ഹോട്ടൽ ഉടമക്ക് പഞ്ചായത്ത് നോട്ടീസ് നൽകി ഹോട്ടൽ അടപ്പിക്കുകയും മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങൾ ഒരുക്കിയ ശേഷംവീണ്ടും പ്രവർത്തനം ആരംഭിക്കാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. മാലിന്യനിർമ്മാർജ്ജന രംഗത്ത് ഹരിതകർമ്മ സേനയുടെ പ്രവർത്തനം ഉൾപ്പെടെ സജീവമാക്കി പഞ്ചായത്ത് മുൻപോട്ടു പോവുകയാണെന്നും തെളിവ് സഹിതം പരാതി ലഭിച്ചാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും എന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top