പാലക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ കൈയ്യോടെ പിടികൂടി വിജിലൻസ്. പാലക്കയം വില്ലേജ് ഓഫീസ് ജീവനക്കരനായ സുരേഷ് കുമാർ ആണ് പിടിയിലായത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
ലൊക്കേഷൻ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാർ പിടിയിലായത്. 2500 രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്. സുരേഷിൻ്റെ കാറിൽ വെച്ചാണ് കൈക്കൂലി നൽകിയത്. ഇയാൾ മണ്ണാർക്കാട് വെച്ചാണ് പിടിയിലായത്.