Kerala

ശരീരത്തിനും മനസിനും ഉണർവ് പകർന്ന് നോമ്പുതുറക്ക് പള്ളികളിൽ ഉലുവാകഞ്ഞി

 

 

ഈരാറുപേട്ട: നോമ്പുതുറ സമയത്ത് മഗ് രിബ് നമസ്‌കാരത്തിനായി പള്ളികളിൽ എത്തുന്നവർക്ക് ലഭിക്കുന്നഉലുവാകഞ്ഞിക്ക് ഗുണങ്ങളേറെ.ശരീരത്തിനും മനസ്സിന്നും ഉണർവേകുന്ന ഔഷധകഞ്ഞികുടിക്കാൻ ധ രാളം പേർ പള്ളികളിലെത്താറുണ്ട്. നോമ്പുതുറക്കുവിശിഷ്ട വിഭവമായ ഈകഞ്ഞിപകൽ മുഴുവൻ വ്രതമനുഷ്ടിക്കുന്ന വിശ്വാസികൾക്ക് എറെ പ്രിയമുള്ളതാണ്.ഈകഞ്ഞിവളരെ ഔഷധഗുണമുള്ളതാണ്.പച്ചരി ,ഉലുവ, ചെറിയജീരകം, ആശാളി, ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞൾ പൊടി, മുരിങ്ങഇല, വറ്റൽ മുളക്, വെളിച്ചെണ്ണ തേങ്ങ തുടങ്ങിയ ചേരുവകൾ ചേർന്നാണ്കഞ്ഞിതയ്യാറാക്കുന്നത് .ഈരാറുപേട്ടയിലെ എല്ലാ മസ്ജിദുകളിലും നോമ്പുതുറക്ക്ഉലുവകഞ്ഞിയാണ് പ്രധാനം.

നജീബ് കൊച്ചു പറമ്പിലാണ് വർഷങ്ങളായി തെക്കേക്കര മുഹിയിദ്ദീൻ പള്ളിയിൽ കഞ്ഞി പാചകം ചെയ്യുന്നത്
30 കിലോ പച്ചരിയാണ് ഈ പള്ളിയിൽ ദിവസവുംകഞ്ഞിക്കായി ഉപയോഗിക്കന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top