Kerala

മീന്‍ കച്ചവടത്തിന്‍റെ മറവില്‍ വിവിധയിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം :മീന്‍ കച്ചവടത്തിന്‍റെ മറവില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പൂര്‍ നെല്ലിക്കാപ്പറമ്പ് വീട്ടില്‍ ജോബി ജോസ്(32), വാഴിച്ചല്‍ കുഴിയാര്‍ തടത്തരികത്ത് വീട്ടില്‍ ഉദയലാല്‍(38) എന്നിവെരെയാണ് ആന്‍റി നര്‍ക്കോട്ടിക് സംഘത്തിന്‍റെ പിടിയിലായത്. ഇവര്‍ സ‍ഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി.

ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയുടെ സീറ്റിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോബി ജോസിനെയും ഉദയലാലിനെയും നിരീക്ഷിച്ച് വരികയായിരുന്നു. കഞ്ചാവുമായി പ്രതികള്‍ വരുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒറ്റശ്ശേഖരമംഗലത്തുവെച്ചാണ് ആന്‍റി നര്‍ക്കോട്ടിക് സംഘം ഇവരെ പിടികൂടിയത്.

 

അടുത്തിടെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ഇരുവരെയും നിരീക്ഷിച്ചിരുന്നത്. മീന്‍വില്‍പ്പനയുടെ മറവില്‍ പ്രതികള്‍ കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന് മനസിലാക്കിയ സംഘം തെളിവുകളുമായി ഇരുവരയെും പിടികൂടാനായി കാത്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം കഞ്ചാവുമായി രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top