Crime

കുടുംബവഴക്ക് ഭാര്യ ഭർത്താവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

പാലോട്: ഭാര്യ  ഭര്‍ത്താവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഷിജുവിനെ കല്ലും ടൈലും കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top