കോട്ടയം :ഭരണ തുടർച്ചയ്ക്ക് പാർട്ടിയുടെ മുന്നണി മാറ്റം ഗുണകരമായെന്നും, ഇന്ന് 5 MLA മാരും 2 MP യും ഉള്ള പാർട്ടി ആണ് കേരളാ കോൺഗ്രസ് എന്നും.ദുഷ്പ്രചരങ്ങളും – അനാവശ്യ അപവാദങ്ങളും എന്നും എല്ലാ കാലത്തും നിലനിൽക്കുകയില്ലെന്നും പാർട്ടി എന്നും ജനപക്ഷത്തു തന്നെ കാണുമെന്നും, വാർഡ് കമ്മറ്റികളാണ് ഏതൊരു പാർട്ടിയുടെയും അടിസ്ഥാന ശിലയും അടിവേരുമെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു കേരളാ കോൺഗ്രസ് (എം) വാർഡ് സമ്മേളനങ്ങൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

ജോസ് കെ.മാണി എംപിയുടെ വാർഡ് പാലാ അരുണാപുരം 22 ആം വാർഡ് സമ്മേളനത്തിൽ ജോസ് കെ മാണി, പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, മുനി.ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ബിജു പാലൂപ്പട വൻ, മുനി. കൗൺസിലർ സാവിയോ കാവുകാട്ട് (വാർഡ് പ്രസിഡൻറ്), സുനിൽ പയ്യപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രശസ്ത സൈക്യാട്രിക് വിദഗ്ധൻ Dr.റോയി കള്ളിവയലിൽ, പാലാ രൂപതാ പാസ്റ്ററൽ കൗൺസിൽ പ്രസിഡൻ്റ്
Prof. K Kജോസ്, ആദ്യകാല കേരളാ കോൺഗ്രസ് അംഗം ഐക്കര മാണി സാർ തുടങ്ങിയവരെ ജോസ് കെ.മാണി എംപി.ആദരിച്ചു..ജോസഫ് കൂട്ടുകൽ പതാക ഉയർത്തി.
രാജു മീനച്ചിൽ, തോമസ് മാന്താടി, പ്രിൻസ് പാലക്കാട്ടുകുന്നേൽ, അഡ്വ. ഫിലിപ്പ് ചെറുനിലം, ഷിബിഐക്കര, റെന്നി മൈലാടിയിൽ, ജോണി കൈതോലിൽ, ജോസ് മോൻ കൂട്ടുങ്കൽ ,പൗളിൻ പാലക്കാട്ടുകുന്നേൽ, തങ്കമ്മ പുത്തേട്ടു്, ലിസ്സി കന്നപ്പള്ളി, നിതാ, അനൂപ് മുണ്ടയ്ക്കൽതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കേരളാ കോൺഗ്രസ് എം പാലാമണ്ഡലം വാർഡ് ഇലക്ഷൻ്റെ ഭാഗമായി പാലാ നഗരസഭാ 6-ാം വാർഡ് പുലിമലക്കുന്ന് ഇലക്ഷനും സമ്മേളനവും ചെയർമാൻ ജോസ് കെ മാണി MP ഉദ്ഘാടനം ചെയ്തു. പാർട്ടി പതാക ഉയർത്തിയും, കെ എം മാണി സാറിൻ്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനടത്തിയും കേരളാ കോൺഗ്രസ് പാർട്ടി പൂർത്തിയാക്കി വരുന്ന വാർഡ് ഇലക്ഷനുകളിലെ ജനപങ്കാളിത്തം വരും നാളെകളിലെ പാർട്ടിയുടെ മുന്നേറ്റത്തിൻ്റെ സൂചിക ആണെന്നും ജോസ് കെ മാണി പറഞ്ഞു.പാലാ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും വാർഡു പ്രസിഡൻ്റുമായ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, മുനി.ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ബിജു പാലൂപ്പട വൻ, തോമസ് പൊരുന്നോലി, സണ്ണി പുരയിടം, സുനിൽ പയ്യപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.
ബേബി വെള്ളിയേപ്പള്ളി, ലിബി മൂഴയിൽ, അനിൽ ചെമ്പുളായി, Dr കെ. ഡി കുര്യാക്കോസ്, ജോസ് അഗസ്റ്റ്യൻ കുഴിക്കാട്ടുചാലിൽ, ബോബി ഇടയത്ര ,ബേബി കിഴക്കേക്കര, സണ്ണി കണ്ടത്തിൽ, സുന്ദർരാജ്,കെ. സ് ജോർജ്, റെജി ആലപ്പാട്ടുകുന്നേൽ, എബിൻ വള്ളോം പുരയിടം,സോമൻ, വിജയമ്മ, തങ്കമ്മ വാകാനിപറമ്പിൽ, പരിമളം വിനോദ് ,മേരി കിടങ്ങയിൽ, വിമലാ മുരുകൻ, മീനാവിൻസെൻ്റ്,ജിൻ്റോ തോമസ്, ആൻറണി ജയിംസ്, കിസ് റ്റോ ജോയ്, രാഹുൽ തോമസ്, മനു, തോമസ് വള്ളോംപുരയിടം,തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

