മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു.കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഇന്ന് രാവിലെ 4.40 ന് ഉള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യ കമലയും പി.എ സുനീഷും യാത്ര തിരിച്ചത്.

പകരം ചാർജ് ആർക്കും നൽകിയിട്ടില്ല. ഓൺലൈൻ ആയി കാബിനറ്റ് യോഗത്തിലടക്കം മുഖ്യമന്ത്രി പങ്കെടുക്കും.2018 സെപ്തംബറിൽ പിണറായി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മൂന്നാഴ്ച നീണ്ട് നിൽക്കുന്ന ചികിത്സ .

