Kerala

ഞങ്ങൾ ആറിൽ നിന്ന് എട്ടിൽ എത്തിയിട്ടും പാലമേ നീ ഇപ്പോഴും ആറിൽ തന്നെയോ! അടുത്ത ക്ലാസ്സിലെങ്കിലും ഈ പാലത്തിലൂടെ യാത്ര സാധ്യമാകുമോ?

കോട്ടയം :പാലാ :വാകക്കാട് :2021 ഒക്ടോബർ 16 ഉണ്ടായ പ്രളയത്തിൽ തൂണിൽ മരം വന്നിടിച്ച് സ്ലാബ് തകർന്ന് മൂന്നിലവ് കടപുഴ പാലം തകർന്നിട്ട് ഒന്നര വർഷമായിട്ടും പാലം തകർന്ന അവസ്ഥയിൽ തന്നെ കിടക്കുന്നതിൽ വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യം. അന്ന് ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടികൾ ഞങ്ങൾ എട്ടാം ക്ലാസിലേക്ക് കയറുമ്പോഴും പാലം ആറിൽ തന്നെയാണല്ലോ എന്ന് പരിതപിച്ചു.

ഈ അധ്യയന വർഷത്തിലെ അവസാനദിവസം കുട്ടികൾ തങ്ങൾ ഒന്നരവർഷം മുമ്പുവരെ സ്ഥിരമായി സഞ്ചരിച്ചിരുന്ന കടപുഴ പാലം സന്ദർശിക്കാനെത്തിയതായിരുന്നു സന്ദർഭം.ശക്തമായ മഴയിൽ കോട്ടയം മൂന്നിലവിലെ കടപുഴ പാലം തകർന്നിട്ട് ഒന്നരവർഷം പിന്നിടുമ്പോഴും പുനർനിർമ്മാണ നടപടികൾ എങ്ങുമെത്തിയില്ല. മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന് , നാല്, ഏഴ് വാർഡുകളിലെ ജനങ്ങൾ പൂർണമായി ആശ്രയിച്ചിരുന്ന കടപ്പുഴ പാലം ഇപ്പോൾ ചെറു വാഹനങ്ങൾക്ക് പോലും സഞ്ചാരയോഗ്യമല്ല. പാലത്തിനപ്പുറത്ത് താമസിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് 20 കിലോമീറ്റർ ചുറ്റി മൂന്നിലവ് ടൗണിലെത്തി വേണം വാകക്കാട് സ്കൂളിലെത്താൻ.

വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ വാകക്കാട് സ്കൂളിലെ നിരവധി കുട്ടികളും സ്കൂൾ ബസ്സും യാത്ര ചെയ്തിരുന്നതാണ്. പ്രളയത്തെ തുടർന്ന് 2022 ജൂലൈ 30 ഉണ്ടായ ഉരുൾപൊട്ടലിൽ അപ്പ്രോച്ച് റോഡ് തകർന്നിരുന്നു. ഇതുമൂലം വാകക്കാട് നിന്നും മേച്ചാല്‍, ചക്കിക്കാവ് ദേശത്തേക്കുള്ള ഗതാഗത മാർഗമാണ് അടഞ്ഞിരിക്കുന്നത്. സ്കൂളിലെത്താൻ അഞ്ച് കിലോമീറ്റർ മാത്രം സഞ്ചരിക്കേണ്ടിയിരുന്ന കുട്ടികൾക്ക് ഇപ്പോൾ 20 കിലോമീറ്റർ എങ്കിലും ചുറ്റി സഞ്ചരിച്ചു വേണം സ്കൂളിലെത്താൻ. ഇനി അടുത്ത അധ്യയന വർഷം എങ്കിലും ഈ പാലത്തിലൂടെ യാത്ര ചെയ്ത് പഠിക്കാമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top