Kerala

ഇന്നലെ മരിച്ച വിനോദിന്റെ മൃതസംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ

പാലാ ;മേവട: കുളത്താൽ വിനോദ് K R (54) നിര്യാതനായി. സംസ്കാരം ഇന്ന് (5-5-2024 ഞായർ ) 4 PM ന് വീട്ടുവളപ്പിൽ. ഭാര്യ ബീനാകുമാരി (ടീച്ചർ ഗവ: LP സ്കൂൾ കൊഴുവനാവാൻ) മൂക്കുട്ടുതറ സ്വദേശി.മക്കൾ: വിഷ്ണു വിനോദ് (മദ്രാസ് )കൃഷ്ണവിനോദ് (വിദ്യാർത്ഥി )

ഇന്നലെ ഉച്ചകഴിഞ്ഞു  2.15 മണിയോടുകൂടി പാലാ പഴയ സ്റ്റാൻഡിൽ വച്ച് രാമപുരം കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് റോക്കീസ് ബസ് തട്ടി മരണമടയുകയായിരുന്നു.തൽക്ഷണം തന്നെ മരണമടഞ്ഞു.മൃതദേഹം തിരിച്ചറിയാനായി പാലാ എസ് ഐ നവ മാധ്യമങ്ങളിൽ ഫോട്ടൊ  സഹിതം അറിയിപ്പ് നൽകിയിരുന്നു.ഇത് നാട്ടിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ കണ്ട അയൽക്കാർ വീട്ടുകാരുടെയും;ബന്ധുക്കളുടെയും ശ്രദ്ധയിൽ പെടുത്തുകയും തിരിച്ചറിയുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top