Kerala

ആവേശം അലകടലോളം;കേരളീയ വേഷത്തിൽ പ്രധാനമന്ത്രി കൊച്ചിയിലെത്തി

കൊച്ചി :ആവേശം അലകടലോളം ഉയർന്നു .കേരളീയ വേഷത്തിൽ പ്രധാനമന്ത്രി കൊച്ചിയിലെത്തി. കസവുമുണ്ടും ജൂബ്ബയും ഷാളും ധരിച്ചാണ് അദ്ദേഹം റോഡ് ഷോയിൽ പങ്കെടുക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍നിന്നു കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകിട്ട് 5.10നാണ് പ്രധാനമന്ത്രി എത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ വ്യവസായ മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ എത്തിയിരുന്നു.

തേവര ജംക്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 2 കിലോമീറ്റര്‍ ദൂരം അദ്ദേഹം നടന്ന് മെഗാ റോഡ്‌ഷോ കഴിഞ് ഇപ്പോൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയാണ്. റോഡിന് ഇരുവശവും നിന്ന് നൂറുകണക്കിന് ആളുകളാണ് ആദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. റോഡ് ഷോ അവസാനിപ്പിച്ചതിന് ശേഷം ‘യുവം 2023’ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 7.45ന് വില്ലിങ്ഡന്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറില്‍ തന്നെയാണു താമസവും.

പ്രധാനമന്ത്രിയെ കാണാൻ ആയിരങ്ങളാണ് കൊച്ചിയിൽ എത്തിച്ചേർന്നിരിക്കുന്നത്. കൊച്ചി ന​ഗരത്തിൽ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നാളെ രാവിലെ 9.25ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വേ സ്റ്റേഷനില്‍ ചെലവഴിക്കും.

ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top