Kerala

മരണാസന്നയായി ബന്ധുക്കൾ ഉപേക്ഷിച്ച വയോധിക,ജനമൈത്രി പോലീസും;പാലിയേറ്റിവ് സംഘവും തിരിഞ്ഞു നോക്കുന്നില്ല

കോട്ടയം :പാലാ നഗരസഭയിലെ ചെത്തിമറ്റം വാർഡിൽ താമസിക്കുന്ന മേഴ്‌സി ഡേവിഡ് എന്ന വയോധിക ജീവിതത്തിനും ,മരണത്തിനും ഇടയ്ക്ക് ഉഴലുകയാണ്.67  വയസുള്ള ഈ വയോധിക പ്രായാധിക്യം മൂലം എഴുന്നേറ്റു നടക്കാൻ പോലുമാവാത്ത നിലയിലാണ് ഇപ്പോൾ ഉള്ളത്.പ്രായമായ ഇവരെ ശുശ്രുഷിക്കാൻ താല്പര്യമില്ലാതെ ബന്ധുക്കളെല്ലാം ഓരോരുത്തരായി കൈയ്യൊഴിഞ്ഞു.ഇപ്പോൾ ഡിസ്‌ചാർജ് ചെയ്തിട്ടും ആശുപത്രിയിൽ നിന്നും പോകാതെ അവിടെ തന്നെ കഴിയുകയാണ്  ഈ വയോധിക.

അവശ നിലയിലായ ഇവരെ അയൽക്കാർ ചേർന്നാണ് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.പക്ഷെ കൂടെ ആരുമില്ലാത്തതിനാൽ കുറച്ച് ആരോഗ്യം മെച്ചപ്പെട്ടപ്പോൾ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തു.പക്ഷെ ആശുപത്രി അധികൃതർ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു എന്ന് കോട്ടയം മീഡിയയുടെ അന്വേഷണത്തിൽ മനസിലായി.

അയൽക്കാരാണ് ഇപ്പോൾ ഇവർക്ക് ഭക്ഷണം  നൽകുന്നത്.എന്നാൽ ജനമൈത്രി പൊലീസോ .,പാലിയേറ്റീവ് കെയറുകാരോ ആശുപത്രി അധികൃതർ അറിയിച്ചിട്ടും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.കിടന്നിടത്ത് നിന്നും എഴുന്നേൽക്കാൻ പോലും പരസഹായം വേണ്ട ഈ വയോധികയെ സഹായിക്കുവാൻ ജനമൈത്രി പോലീസോ  ,മറ്റു സന്നദ്ധ സംഘടനകളോ   മുന്നോട്ടു വരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top