തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് ലൈസൻസ് ടെസ്റ്റുകൾ പുനഃരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതിയായ കെഎംഡിഎസ് അറിയിച്ചതോടെ ലൈസൻസ് ടെസ്റ്റുകൾ ഇന്നും മുടങ്ങും. ഗതാഗത കമ്മീഷണറുടെ സർക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്നും പുതിയ ഹർജി ഫയർ ചെയ്യുമെന്നും കെഎംഡിഎസ് അറയിച്ചു.


