Politics

ഡോ തോമസ് സി കാപ്പൻ ജനതാദൾ (എസ്) ദേശീയ നിർവ്വഹക സമിതി അംഗം

 

പാലാ: ജനതാദൾ (സെക്യുലർ) ദേശീയ നിർവ്വാഹക സമിതി അംഗമായി ഡോ തോമസ് സി കാപ്പനെ തിരഞ്ഞെടുത്തു.ദേശീയ പ്ലീനറി സെഷനിലെ തീരുമാനപ്രകാരമാണ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ ഈ പ്രഖ്യാപനം നടത്തിയത്.

നിലവിൽ ദേശീയ സമിതി അംഗവും ജില്ലാ വൈസ് പ്രസിഡൻ്റുമാണ്. മുൻ എം പി ചെറിയാൻ ജെ കാപ്പൻ്റെ മകനും മാണി സി കാപ്പൻ എം എൽ എ യുടെ സഹോദരനുമാണ്. ദേശീയ നിർവ്വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ തോമസ് സി കാപ്പനെ പാലാ നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡൻ്റ് മാത്യു മാത്യു അധ്യക്ഷത വഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top