Kerala

വളർത്തുനായയെ ബൈക്കിൽ കെട്ടി വലിച്ച് രണ്ടംഗ സംഘം

കോഴിക്കോട്: വളർത്തുനായയെ കെട്ടിവലിച്ച് ക്രൂരത. സിവിൽ സ്‌റ്റേഷന് സമീപം ആണ് സംഭവം. നായയെ ബൈക്കിൽ കെട്ടി രണ്ടംഗ സംഘം റോഡിൽ അതിവേഗത്തിൽ കെട്ടിവലിച്ചു കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ചുള്ളിയോട് – ചെമ്പ്ര റോഡിൽ രാത്രി നായയെ കെട്ടിവലിച്ചു കൊണ്ടുപോകുന്നത് മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. റോഡരികിലെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ നാട്ടുകാർ ഞെട്ടി.

ചുള്ളിയോടിന് സമീപത്തെ ഹോസ്റ്റലിനടുത്തെ വീട്ടിലെ വളർത്തു നായയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടക്കാവ് പൊലീസ് രാത്രി പ്രാഥമിക അന്വേഷണം നടത്തി. ക്രൂരത കാട്ടിയവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. നായയെ കണ്ടത്തിയില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top