India

ഡൽഹി-ജയ്പൂർ എക്‌സ്പ്രസ് വേയിൽ ബസിനു തീപിടിച്ചു; 2 മരണം

ഹരിയാന: ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് പോയ ബസിന് തീപിടിച്ച് രണ്ടു പേർ മരിച്ചു. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഡൽഹി-ജയ്പൂർ എക്‌സ്പ്രസ് വേയിലാണ് ബസിനു തീപിടിച്ചത്.

തീ അണയ്ക്കാൻ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ബസിൽ നിന്ന് ഉയർന്ന തീ ഉയരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്ലീപ്പർ ബസിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തെന്നും, പരിക്കേറ്റ നിരവധി ആളുകളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എസിപി വരുൺ ദാഹിയ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top