തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയെന്ന വിവാദത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രതികരണത്തോട് സിപിഐഎം നേതൃത്വത്തിന് അതൃപ്തി. തദ്ദേശീയ ജനതയെ പ്രദര്‍ശന വസ്തു ആക്കരുതെന്ന പരാമര്‍ശത്തിലാണ് അതൃപ്തി. മന്ത്രി വസ്തുത മനസ്സിലാക്കി പ്രതികരിക്കണമായിരുന്നുവെന്നാണ് നേതാക്കളുടെ പക്ഷം.

റിപ്പബ്ലിക് പരേഡില്‍ ഇത്തരം കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. മന്ത്രി അത് മനസ്സിലാക്കണമായിരുന്നു. കേരളീയത്തെ വിമര്‍ശിക്കാനുള്ള നീക്കം മന്ത്രി തിരിച്ചറിയണമായിരുന്നുവെന്നും നേതാക്കള്‍ വിമര്‍ശിക്കുന്നു. ആദിവാസികളെ ഷോക്കേസ് ചെയ്യുന്നതിനോട് വ്യക്തിപരമായി തനിക്ക് എതിര്‍പ്പാണെന്നായിരുന്നു വിവാദത്തില്‍ മന്ത്രി പ്രതികരിച്ചത്.

