Kerala

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട്

തിരുവനന്തപുരം: സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട്. അരലക്ഷത്തോളം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് സംഘാടക സമിതിയുടെ വിലയിരുത്തൽ. റാലി വൻ വിജയമാക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് പ്രവർത്തകർ. ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം റാലി ഉദ്‌ഘാടനം ചെയ്യും.

പലസ്തീൻ വിമോചന നായകൻ യാസർ അറാഫത്തിന്റെ ചരമവാർഷിക ദിനത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. യാസർ അറഫാത്ത് നഗറിലേക്ക് മനുഷ്യസ്‌നേഹികൾ ഒഴുകിയെത്തുമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ.

മതസാമുദായിക നേതാക്കൾ, മന്ത്രിമാർ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ എന്നിവർ റാലിയെ അഭിസംബോധന ചെയ്യും. റാലിയിൽ കെ.ടി കുഞ്ഞിക്കണ്ണൻ എഴുതിയ ‘പലസ്തീൻ; രാജ്യം അപഹരിക്കപ്പെട്ട ജനത’ എന്ന പുസ്തകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top