Kerala

കോ​​ട്ട​​യം നാഗമ്പടം വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് തീ​​ര്‍​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ നൊ​​വേ​​ന തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി

കോ​​ട്ട​​യം: നാഗമ്പടം വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് തീ​​ര്‍​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ നൊ​​വേ​​ന തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി.വി​​ജ​​യ​​പു​​രം ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ല്‍ തി​​രു​​നാ​​ള്‍ പ​​താ​​ക ഉ​​യ​​ര്‍​​ത്തി. ചാ​​ന്‍​​സ​​ല​​ര്‍ മോ​​ണ്‍. ജോ​​സ് ന​​വ​​സ്, മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ന്‍ പൂ​​വ​​ത്തു​​ങ്ക​​ല്‍, ഫാ. ​​ഹി​​ലാ​​രി തെ​​ക്കേ​​ക്കു​​റ്റ്, ഫാ. ​​ജോ​​ബ് കു​​ഴി​​വ​​യ​​ലി​​ല്‍, ഫാ. ​​എ​​മ്മാ​​നു​​വേ​​ല്‍ ചെ​​ന്പാ​​റ​​യി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

തു​​ട​​ര്‍​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ 10നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ര്‍​​ബാ​​ന, നൊ​​വേ​​ന, ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന എ​​ന്നി​​വ ഉ​​ണ്ടാ​​യി​​രി​​ക്കും. 26നു ​​പ​​തി​​വു​​പോ​​ലെ രാ​​വി​​ലെ എ​​ട്ടി​​നും 10നും 12​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ര്‍​​ബാ​​ന​​യും മ​​റ്റു ശു​​ശ്രൂ​​ഷ​​ക​​ളും തി​​രു​​ക്ക​​ര്‍​​മ​​ങ്ങ​​ളും ന​​ട​​ത്തും.30ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജ​​സ്റ്റി​​ന്‍ മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍​​മി​​ക​​ത്വ​​ത്തി​​ലു​​ള്ള സ​​മൂ​​ഹ ദി​​വ്യ​​ബ​​ലി​​ക്കും നൊ​​വേ​​ന​​യ്ക്കും ശേ​​ഷം വി​​ശു​​ദ്ധ അ​​ന്തോ​​ണീ​​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം എ​​ഴു​​ന്ന​​ള്ളി​​ച്ചു​​ള്ള സാ​​യാ​​ഹ്ന പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണം ന​​ട​​ക്കും.

 

സ​​മാ​​പ​​ന​​ദി​​ന​​മാ​​യ മേ​​യ് ഒ​​ന്നി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.15ന് ​​ജ​​പ​​മാ​​ല​​യ്ക്കു​​ശേ​​ഷം തി​​രു​​നാ​​ള്‍ പൊ​​ന്തി​​ഫി​​ക്ക​​ല്‍ സ​​മൂ​​ഹ​​ബ​​ലി​​ക്ക് ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ല്‍ മു​​ഖ്യ​​കാ​​ര്‍​​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ര്‍​​ന്നു ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണം, ആ​​ശീ​​ര്‍​​വാ​​ദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top