Health

പാലാ ജനറൽ ആശുപത്രി ജീവനക്കാർക്ക് നേരെ സമൂഹ വിരുദ്ധന്റെ ആക്രമണം:ജീവനക്കാർ പ്രതിഷേധിച്ചു

pala general hospital

പാലാ ജനറൽ ആശുപത്രിയിൽ ആശുപത്രി ജീവനക്കാർക്ക് നേരെ സമൂഹ വിരുദ്ധന്റെ ആക്രമണം. രാത്രി പത്ത് മണിയോടെയാണ് മദ്യപിച്ചെത്തിയ ഒരു സമൂഹ വിരുദ്ധൻ ആക്രമം അഴിച്ചു വിട്ടത്.  ഡ്യൂട്ടി ഡോക്ടറെയും സെക്യൂരിറ്റി സ്റ്റാഫിനെയും ഈ സാമൂഹ്യ വിരുദ്ധൻ ആക്രമിച്ചു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ അരുൺ, സെക്യൂരിറ്റി ജീവനക്കാരൻ ടോമി,ജിമ്മി എന്നിവർക്കാണ് പരിക്കേറ്റു. ഇതിൽ ഒരു സെക്യൂരിറ്റി ജീവനക്കാരന്റ കൈക്കുഴയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റു.

pala general hospital conflict

മർദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരനും ഡോക്ടറും(വലത്)

നഴ്സുമാർക്കെതിരെയും അക്രമി അസഭ്യം പറഞ്ഞെന്നും പരാതി ഉയർന്നു. ജനറൽ ആശുപത്രിക്ക് സമീപം പോലീസ് എയിഡ് പോസ്റ്റ് ഇല്ലാത്തതിനാൽ അക്രമിയെ കീഴടക്കാൻ സംഭവ സ്ഥലത്തുണ്ടായിരുന്നവർക്ക് നിറയെ പണിപ്പെടേണ്ടി വന്നു. പോലീസ് വരാൻ താമസിച്ചിരുന്നെങ്കിൽ സ്ഥിതി ഇതിലും വഷളാകുമായിരുന്നെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു.

അക്രമങ്ങൾക്ക് നടുവിൽ ഡ്യൂട്ടി ഡോക്ടർ പോലീസ് ഉദ്യോഗസ്ഥരെ കാര്യം അറിയിക്കുകയായിരുന്നു. ഉടനടി പോലീസ് സ്ഥലത്തെത്തുകയും അക്രമിയെ കീഴടക്കുകയുമായിരുന്നു. അക്രമിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറെടുക്കുന്നു. നിലവിൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ധർണ്ണ നടത്തുകയും ഉടനെ തന്നെ എയിഡ് പോസ്റ്റ് ആരംഭിച്ച് സുരക്ഷിതമായി ജോലി ചെയ്യുന്നതിനും ആശുപത്രിയുടെ നല്ല നടപ്പിനും വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ആശുപത്രി വികസന സമിതികളിൽ കുറയെ കാലമായി ആവശ്യപ്പെടുന്നതാണ് പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് എന്നാൽ നാളിതുവരെയായും അധികാരികൾ ഈ ആവശ്യത്തിനെതിരെ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. എത്രയും പെട്ടന്ന് പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആശുപത്രി വികസന സമിതി ആംഗം സതീഷ് ചൊള്ളാനി, പൊതുപ്രവർത്തകനായ ടോണി തൈപ്പറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top