Kerala

സീറോ-മലബാർ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ഹൃദയമാണ് ചെറുപുഷ്പ മിഷൻ ലീഗ്: മാർ ജോർജ് ആലഞ്ചേരി

 

കാക്കനാട്: സീറോ മലബാർ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ഹൃദയമാണ് ചെറുപുഷ്പ മിഷൻ ലീഗ് എന്ന് സീറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ കൗൺസിൽ യോഗവും 2022 – 2023 പ്രവർത്തന വർഷത്തിൻ്റെ ഉദ്ഘാടനവും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവ്വഹിക്കവേയാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ . ചെറുപുഷ്പ മിഷൻ ലീഗിൽ അംഗത്വം സ്വീകരിച്ചിട്ട് 50 വർഷം പൂർത്തിയാക്കിയ ദേശീയ കൗൺസിൽ അംഗങ്ങളെയും പ്ലാറ്റിനം ജൂബിലി ഗാനം തയ്യാറാക്കിയ ബേബി ജോൺ കലയന്താനിയെയും ആദരിച്ചു.

സീറോ മലബാർ വൊക്കേഷൻ കമ്മീഷൻ സെക്രട്ടറി റവ ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ , അന്തർദേശീയ അഡ്‌ – ഹോക് കമ്മറ്റി പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ, കേരള സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ഈ വർഷത്തെ കുഞ്ഞേട്ടൻ പുരസ്കാര ജേതാവ് തോമസ് ഏറനാട്ട്, ദേശീയ വൈസ് ഡയറക്ടർമാരായ ഫാ.ജോസഫ് മറ്റം, സി. ആൻ ഗ്രേയ്സ്, ദേശീയ ജനറൽ സെക്രട്ടറി സുജി പുല്ലുകാട്ട്, ദേശീയ ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറു നിലത്ത് എന്നിവർ പ്രസംഗിച്ചു. കോതമംഗലം രൂപത വികാരി ജനറാളും മിഷൻ ലീഗ് മുൻ ദേശീയ ഡയറക്ടറുമായ റവ.ഡോ. പയസ് മലേക്കണ്ടം ക്ലാസ്സ് നയിച്ചു. ഉച്ചകഴിഞ്ഞ് നടന്ന പൊതു ചർച്ചയിൽ അന്തർദേശീയ അഡ്ഹോക്ക് കമ്മറ്റി വൈസ് ഡയറക്ടർ ഫാ.ആന്റണി തെക്കേമുറി മോഡറേറ്റർ ആയിരുന്നു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ സുപ്രീം കോടതി മുൻ ജഡ്ജിയും മിഷൻ ലീഗിന്റെ ആദ്യത്തെ ദേശീയ പ്രസിഡന്റുമായ ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാത്ഥിതി ആയിരുന്നു. ദേശീയ ഭാരവാഹികളായ ലൂക്ക് അലക്സ് പിണമറുകിൽ , മീറാ ജോർജ്, ഏലിക്കുട്ടി എടാട്ട്, ജ്ഞാനദാസ്, ബെന്നി മുത്തനാട്ട്, ദീപ ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുള്ള മിഷൻ ലീഗിന്റെ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top