Education

ചേർപ്പുങ്കൽ ബി.വി.എം. കോളേജിന്റെ സോഷ്യൽ വർക്ക് ഫെസ്റ്റ് YOLO 2.0 വെള്ളിയാഴ്ച നടക്കും

കോട്ടയം :ചേർപ്പുങ്കൽ :ചേർപ്പുങ്കൽ ബി.വി.എം. കോളേജിന്റെ സോഷ്യൽ വർക്ക് ഫെസ്റ്റ് YOLO 2.0 വെള്ളിയാഴ്ച നടക്കും. ഫെസ്റ്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.. ജോസ്.കെ.മാണി എംപി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് സോഷ്യൽവർക്ക് ഡിപ്പാർഡ്മെന്റിന്റെയും അനിക്സ് ഓവർസീസ് എഡ്യുക്കേഷൻ കൺസൽറ്റൻസിയുടെയും ആഭിമുഖ്യത്തിൽ മാർച്ച് 3ന് YOLO 2023 (You Only Live Once, Learn to Live) ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രാവിലെ 9 മണിയ്ക്ക് ബിവിഎം കോളേജിൽ പരിപാടി ആരംഭിയ്ക്കും. കല സംസ്കാരം വിവിധ മേഖലയിലെ മികവ് തെളിയിക്കൽ എന്നിവയുമായി ബന്ധപ്പെട്ട സമ​ഗ്രമായ പരിപാടികളാണ് ഫെസ്റ്റിൽ ഉൾപ്പെടുത്തിരിക്കുന്നത്. മാജിക് ഷോ, ശിങ്കാരി മേളം വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ പരിപാടിയുടെ ഭാ​ഗമാകും. ​ട്രഷർ ​ഹണ്ട്, ക്വിസ് മത്സരം, മൈം കോംപെറ്റീഷൻ, സ്പോട്ട് സോളോ കൊറിയോ​ഗ്രാഫി , ത്രീസ് ഫുട്ബോൾ, പേപ്പർ പ്രെസന്റേഷൻ എന്നിവയാണ് വിവിധ മത്സരങ്ങൾ.

ജോസ്.കെ.മാണി എംപി പരിപാടി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അധ്യക്ഷത വഹിക്കും. കിടങ്ങൂർ പൊലീസ് സ്റ്റേഷനിലെ സിഐ ബിജു.കെ.ആർ, ബിവിഎം കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർഡ്മെന്ററ് മേധാവി ഡോ.സിസ്റ്റർ ബിൻസി അറയ്ക്കൽ , സജോ ജോയി തുടങ്ങിയവർ സംസാരിക്കും.
മുത്തോലി, കിടങ്ങൂർ, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റുമാരായ രൺജീത്.ജി.മീനാഭവൻ, ബോബി മാത്യു, നിമ്മി ട്വിങ്കിൽരാജ്, ലൂർദ്ദ് ഭവൻ സ്ഥാപകൻ ജോസ് ആന്റണി, കൊഴുവനാൽ ,മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലെ കർഷകർ എന്നിവരെ ചടങ്ങിൽ ആദരിയ്ക്കും.

പരിപാടിയിൽ പങ്കെടുക്കുന്നതിന് 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. പങ്കെടുക്കാനെത്തുന്നവർ കോളേജ് ഐഡന്റിറ്റി കാർഡ് നിർബ​ന്ധമായും കൊണ്ടുവരേണ്ടതാണ്. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ട രജിസ്ട്രേഷൻ ഫീസും ക്യാഷ് അവാർഡുകളും:

ട്രഷർ ഹണ്ട്- രജിസ്ട്രേഷൻ ഫീസ് 400 /-, ഒന്നാം സമ്മാനം 5000/-

ക്വിസ് കോംപെറ്റീഷൻ- രജിസ്ട്രേഷൻ ഫീസ് 50/-, ഒന്നാം സമ്മാനം 3000/-, രണ്ടാം സമ്മാനം 2000/-

മൈം കോപ്പെറ്റീഷൻ -രജിസ്ട്രേഷൻ ഫീസ് 250/-,ഒന്നാം സമ്മാനം 3000/-, രണ്ടാം സമ്മാനം 2000/-

സ്പോട്ട് സോളോ കൊറിയോ​ഗ്രഫി- ഒന്നാം സമ്മാനം 2000/-,രണ്ടാം സമ്മാനം 1500

ത്രീസ് ഫുട്ബോൾ-രജിസ്ട്രേഷൻ ഫീസ് 400/-, ഒന്നാം സമ്മാനം 6000/-, രണ്ടാം സമ്മാനം 4000/-, മൂന്നാം സമ്മാനം 2000/-

പേപ്പർ പ്രെസന്റേഷൻ- രജിസ്ട്രേഷൻ ഫീസ് 400/ ഒന്നാം സമ്മാനം 3000 /-, രണ്ടാം സമ്മാനം 2000/-

ബികെ കോളേജ് അമല​ഗിരിയുടെ ജിയോളജി എക്സിബിഷൻ, വിവിധ സ്പെഷ്യൽ സ്കൂളുകൾ ഒരുക്കുന്ന ആർട്ട് ആന്റ് ക്രാഫ്റ്റ് എക്സിബിഷൻ, വിവിധ കർഷക യൂണിറ്റുകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും എക്സിബിഷൻ, കൂടാതെ ഡിസി ബുക്ക്സ് ഒരുക്കുന്ന പുസ്തക പ്രദർശനവും മേളയിൽ ഉണ്ടായിരിക്കും.

പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, സോഷ്യൽ വർക്ക് ഡിപ്പാർമെന്റ് മേധാവി ഡോ.സി.ബിൻസി അറയ്ക്കൽ, സോഷ്യൽ വർക്ക് അദ്ധ്യാപകർ , വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപ്പാടിക്ക് നേതൃത്വം നൽകും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top