Kerala

നികുതി വർധിപ്പിക്കാൻ കേന്ദ്രവും സംസ്ഥാനവും പരസ്പരം മത്സരിക്കുന്നു: അജിത് മുതിരമല

കാഞ്ഞിരപ്പള്ളി :സാധാരണ ജനങ്ങളുടെമേൽ നികുതിഭാരം അടിച്ചേൽപ്പിക്കുവാൻ കേന്ദ്രവും സംസ്ഥാനവും പരസ്പരം മത്സരിക്കുകയാണെന്ന് കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ.അജിത് മുതിരമല കുറ്റപ്പെടുത്തി. പെട്രോളിനും ഡീസലിനും ഗ്യാസിനും മാത്രമല്ല സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും തന്നെ അമിതമായ വിലവർദ്ധനയാണ്. വസ്തുക്കരം, വീട്ടുകരം, വൈദ്യതി നിരക്ക്, വെള്ളക്കരം, ബസ് ചാർജ് തുടങ്ങി ആവശ്യസേവന മെഖലകളിലെല്ലാം വമ്പിച്ച വർദ്ധനയാണ് വരുത്തുന്നത്.

കേരളാ യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലവർദ്ധനവിൽ പ്രതിഷേധിച്ച് വിറകടുപ്പിൽ കപ്പപുഴുങ്ങി നാട്ടുകാർക്ക് വിതരണം ചെയ്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. കേരളാ യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻ്റ് അഭിലാഷ് ചുഴികുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ്സ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി, കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: പി സി മാത്യു, നിയോജകമണ്ഡലം പ്രസിഡന്റ് സി വി തോമസുകുട്ടി,

യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സബീഷ് നെടുംപറമ്പിൽ, സി റ്റി തോമസ്, അബ്രഹാം ജോസ് മണമേൽ, ബിനോയ് പള്ളിക്കളം ബിബിൻ പുലികോട്ട് , ലാജി മാടത്താനികുന്നേൽ, രാജമ്മരവീന്ദ്രൻ, സൗമ്യമോൾ ഒ റ്റി , വർഗീസ് തട്ടാരടി, ജോബിസ് ജോൺ കിണറ്റുങ്കൽ,
ഒ ജെ വർഗീസ്, അഡ്വ: രാജൻ തോമസ്, അഡ്വ: പി.പി മത്തായി,രാജേഷ് റ്റി ജി, മനോജ്കമാർ എ.ഡി, അഡ്വ: സാബു വല്ലൂർ, സണ്ണി കാക്കനാട്ട്, ബിനു വഴീപ്ലാക്കൽ, ബീന വർഗീസ്,സിജോ പതാലിൽ,ബാബു കോശി, സിറിയ് ഐകുളം, സി.ജെ വർഗ്ഗീസ്, സുബിൻ മസ്, അജയകുമാർ, ഷൈജു ആൻ്റണി എന്നിവർ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top