India

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം; സുപ്രീം കോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നതു സംബന്ധിച്ചു കർശന നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ഒരു ഉത്പന്നത്തിന്റേയോ സേവനത്തിന്റേയോ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കണ്ടെത്തിയാൽ അതിന്റെ ഭാ​ഗമായ സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കും തുല്യ ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നു പരമോന്നത കോടതി വ്യക്തമാക്കി.

പ്രചരിപ്പിക്കുന്ന പരസ്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമില്ലെന്നു ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സെലിബ്രിറ്റികളടക്കമുള്ളവർക്കുണ്ട്. ജനങ്ങൾക്കിടയിൽ ഇത്തരം ആളുകൾക്കുള്ള വിശ്വാസം ദുരുപയോ​ഗം ചെയ്യരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

പതഞ്ജലി പരസ്യ വിവാ​ദ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. ജസ്റ്റിസ് ഹിമ കോഹ്‍ലി, എ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top